Tue, 16 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Allowed Question

നീറ്റ് ചോദ്യപേപ്പർ ചോർച്ച; പ്ര​​തി​​ക​​ളെ ചോ​​ദ്യം ചെ​​യ്യാ​​ൻ സി​​ബി​​ഐ​​ക്ക് അ​​നു​​മ​​തി

ന്യൂ​​​ഡ​​​ൽ​​​ഹി: നീ​​​റ്റ് ചോ​​​ദ്യ​​​പേ​​​പ്പ​​​ർ ചോ​​​ർ​​​ച്ച​​​ക്കേ​​​സി​​​ലെ മൂ​​​ന്ന് പ്ര​​​ധാ​​​ന ​​​പ്ര​​​തി​​​ക​​​ളെ ജ​​​യി​​​ലി​​​നുള്ളിൽ ചോ​​​ദ്യം ചെ​​​യ്യാ​​​ൻ ഡ​​​ൽ​​​ഹി​​​യി​​​ലെ കോ​​​ട​​​തി സി​​​ബി​​​ഐ​​​ക്ക് അ​​​നു​​​മ​​​തി ന​​​ൽ​​​കി.

ജുഡീ​​​ഷൽ ക​​​സ്റ്റ​​​ഡി​​​യി​​​ലു​​​ള്ള കേ​​​സി​​​ലെ പ്ര​​​ധാ​​​ന​​​ പ്ര​​​തി​​​ക​​​ളാ​​​യ മ​​​നീ​​​ഷ് സ​​​ഞ്ജ​​​യ് വാ​​​ഗ്‌മ​​​റെ, ധ​​​ന​​​ഞ്ജ​​​യ് നി​​​വൃ​​​ത്തി ലോ​​​ഖ​​​ണ്ഡെ, ശു​​​ഭം മ​​​ധു​​​ക​​​ർ ഖൈ​​​ർ​​​നാ​​​ർ എ​​​ന്നി​​​വ​​​രെ ചോ​​​ദ്യം ചെ​​​യ്യാ​​​ൻ അ​​​നു​​​വ​​​ദി​​​ക്ക​​​ണ​​​മെ​​​ന്നു കാ​​​ട്ടി സി​​​ബി​​​ഐ ന​​​ൽ​​​കി​​​യ ഹ​​​ർ​​​ജി​​​യി​​​ലാ​​​ണ് കോ​​​ട​​​തി ഉ​​​ത്ത​​​ര​​​വ്.

മേ​​​യ് മൂ​​​ന്നി​​​ന് ന​​​ട​​​ന്ന നീ​​​റ്റ് പ​​​രീ​​​ക്ഷ​​​യ്ക്ക് മു​​​ന്നോ​​​ടി​​​യാ​​​യി വ​​​ൻ​​​ തു​​​ക കൈ​​​പ്പ​​​റ്റി ചോ​​​ദ്യ​​​പേ​​​പ്പ​​​ർ ചോ​​​ർ​​​ത്തു​​​ന്ന​​​തി​​​നും അ​​​ത് പ്ര​​​ച​​​രി​​​പ്പി​​​ക്കു​​​ന്ന​​​തി​​​നും സൗ​​​ക​​​ര്യ​​​മൊ​​​രു​​​ക്കി​​​യ​​​ത് ഈ ​​​മൂ​​​ന്ന് പ്ര​​​തി​​​ക​​​ളാ​​​ണെ​​​ന്ന് അ​​​ന്വേ​​​ഷ​​​ണ​​​ത്തി​​​ൽ വ്യ​​​ക്ത​​​മാ​​​യി​​​ട്ടു​​​ണ്ടെ​​​ന്ന് സി​​​ബി​​​ഐ കോ​​​ട​​​തി​​​യെ അ​​​റി​​​യി​​​ച്ചു. കേ​​​സി​​​ൽ കൂ​​​ടു​​​ത​​​ൽ വ്യ​​​ക്ത​​​ത​​​യും വി​​​വ​​​ര​​​ങ്ങ​​​ളും തേ​​​ടു​​​ന്ന​​​തി​​​ന് ഇ​​​വ​​​രെ വീ​​​ണ്ടും ചോ​​​ദ്യം ചെ​​​യ്യേ​​​ണ്ട​​​തു​​​ണ്ടെ​​​ന്നും ഹ​​​ർ​​​ജി​​​യി​​​ൽ സി​​​ബി​​​ഐ ചൂ​​​ണ്ടി​​​ക്കാ​​​ട്ടി.

മേ​​​യ് 13 നാ​​​ണ് ലോ​​​ഖ​​​ണ്ഡെ, ഖൈ​​​ർ​​​നാ​​​ർ എ​​​ന്നി​​​വ​​​ർ അ​​​റ​​​സ്റ്റി​​​ലാ​​​യ​​​ത്. തൊ​​​ട്ട​​​ടു​​​ത്ത​​​ ദി​​​വ​​​സം മ​​​നീ​​​ഷ വാ​​​ഗ്‌മറെ​​​യും അ​​​റ​​​സ്റ്റി​​​ലാ​​​യി. തു​​​ട​​​ർ​​​ന്ന് ഇ​​​വ​​​രെ ജുഡീഷൽ ക​​​സ്റ്റ​​​ഡി​​​യി​​​ൽ വി​​​ടു​​​ക​​​യാ​​​യി​​​രു​​​ന്നു.

Latest News

Corehub Up